വെടിനിര്‍ത്തലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; ആയിരം പോയിന്റ് കുതിച്ച് സെന്‍സെക്സ്

വെടിനിര്‍ത്തലില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി; ആയിരം പോയിന്റ് കുതിച്ച് സെന്‍സെക്സ്

മുംബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് ആയിരത്തോളം പോയിന്റ് മുന്നേറി. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്ന് കുതിച്ചു.

ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആഗോള വിപണികള്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. 12 ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ നിക്ഷേപകര്‍ ഒന്നടങ്കം ആത്മവിശ്വാസത്തോടെ രംഗത്ത് വന്നതാണ് ഓഹരി വിപണിയില്‍ കുതിപ്പിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പൊതുമേഖല ബാങ്കുകളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. 1.74 ശതമാനമാണ് മുന്നേറിയത്. ഇതിന് പുറമേ നിഫ്റ്റി ഓട്ടോ, ഇന്‍ഫ്രാ ഓഹരികളും കുതിച്ചു. യഥാക്രമം 1.33 ശതമാനവും 1.19 ശതമാനവുമാണ് മുന്നേറിയത്. ഐടി, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളിലും നേട്ടം ദൃശ്യമായി. അദാനി പോര്‍ട്സ്, ജിയോ ഫിനാന്‍ഷ്യല്‍, ലാര്‍സന്‍, അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.