തുടരെയുള്ള തോല്‍വിയും വിമര്‍ശനവും: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ മനോളോ മാര്‍ക്കസ് രാജി വച്ചു

തുടരെയുള്ള തോല്‍വിയും വിമര്‍ശനവും:  ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ മനോളോ മാര്‍ക്കസ് രാജി വച്ചു

മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ മനോളോ മാര്‍ക്കസ് രാജി വച്ചു. ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ഹോങ്കോങ് തുടങ്ങിയ ടീമുകള്‍ക്കെതിരായ ് മോശം പ്രകടനത്തിന് പിന്നാലെയാണ് മാര്‍ക്കസ് പടിയിറങ്ങുന്നത്.

തന്റെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയാതെ വന്നതോടെ അദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഈ തീരുമാനം അംഗീകരിച്ചതോടെയാണ് മാര്‍ക്കസിന്റെ പടിയിറക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മാര്‍ക്കസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

റാങ്കിങില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം പിന്നിലുള്ള ഹോങ്കോങിനെതിരായ തോല്‍വി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കനത്ത തിരിച്ചടിയായി. ഇതോടെ പരിശീലകനെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് മനോളോ ടീമിനെ ഇറക്കിയത്. 58-ാം മിനിറ്റില്‍ ഛേത്രിയെ കളത്തിലിറക്കിയെങ്കിലും ടീമിന് വിജയിക്കാനായില്ല. പരാജയം നേരിട്ടതോടെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യത ഉറപ്പിക്കുന്നത് ദുഷ്‌കരമായിരിക്കുകയാണ്.

ഇതോടെയാണ് പരിശീലക സ്ഥാനം ഒഴിയാന്‍ സ്പാനിഷ് പരിശീലകന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. മുന്‍പ് ഐ.എസ്.എല്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്.സിയെ ചാമ്പ്യന്‍മാരാക്കിയിരുന്നു. ക്രൊയേഷ്യയില്‍ നിന്നുള്ള ഇഗോര്‍ സ്റ്റിമാച്ചിന്റെ പകരക്കാരനായി 2024 ലാണ് മനോളോ മാര്‍ക്കസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.