വിയറ്റ്നാമിൽ ദൈവവിളി വസന്തം; ജൂണിൽ മാത്രം അഭിഷിക്തരായത് 40 വൈദികർ

വിയറ്റ്നാമിൽ ദൈവവിളി വസന്തം; ജൂണിൽ മാത്രം അഭിഷിക്തരായത് 40 വൈദികർ

ഹാനോയ്: വിയറ്റ്നാമിൽ പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജൂണില്‍ 40 പുതിയ പുരോഹിതരെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിയറ്റ്‌നാമിലെ സഭ. തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ഹോ ചി മിന്‍ സിറ്റി അതിരൂപതയ്ക്ക് വേണ്ടിയാണ് ഇതില്‍ 21 വൈദികര്‍ അഭിഷിക്തരായത്.

പുരോഹിതന്‍ ദൈവഹിതത്തെ ഗൗരവമായി കണ്ടുകൊണ്ട് ആരാധനാക്രമം, അജപാലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളിലൂടെയും സുവിശേഷം കൈമാറേണ്ടവരാണെന്ന് തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച ആര്‍ച്ച് ബിഷപ്പ് ജോസഫ് നുയെന്‍ നാങ് പറഞ്ഞു. അന്നേ ദിനം തന്നെ ബാറിയ രൂപതയിലെ ഔവര്‍ ലേഡി ഓഫ് ബായ് ദൗ ദേവാലയത്തില്‍ ബിഷപ് ഇമ്മാനുവല്‍ നുയെന്‍ ഹോങ് സണ്ണിന്റെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ആറ് ഡീക്കന്‍മാർ വൈദികരായി അഭിഷേകം ചെയ്തു.

ഡാ നാങ് രൂപത ആറ് പുതിയ വൈദികരെയാണ് ജൂൺ മാസത്തിൽ സ്വാഗതം ചെയ്തത്. കാന്‍ തോ രൂപതയിലെ സോക് ട്രാങ് കത്തീഡ്രലില്‍ പുതിയ വൈദികര്‍ക്കുള്ള സ്ഥാനാരോഹണ ദിവ്യബലിക്ക് ബിഷപ്പ് പീറ്റര്‍ ലെ ടാന്‍ ലോയ് നേതൃത്വം നല്‍കി.


മാർപാപ്പയും വിയറ്റ്‌നാം വൈസ് പ്രസിഡന്റ് വോ തി അന്‍ഹ് സുവാനും

ജൂണ്‍ 30ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിയറ്റ്‌നാമിന്റെ വൈസ് പ്രസിഡന്റ് വോ തി അന്‍ഹ് സുവാനുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഇതിനെ തുടര്‍ന്ന് വത്തിക്കാനും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധത്തിന്റെ ക്രിയാത്മകമായ വികാസത്തില്‍ മതിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. വിറ്റ്‌നാമില്‍ 9.3 നിവാസികളില്‍ ഏകദേശം 68 ലക്ഷം പേരാണ് കത്തോലിക്ക വിശ്വാസം പിന്തുടരുന്നത്. ഇത് ജനസംഖ്യയുടെ 7.4 ശതമാനം വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.