'മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല': വീണാ ജോര്‍ജിനെ പരിഹസിച്ച സിപിഎം നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കും

'മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല': വീണാ ജോര്‍ജിനെ പരിഹസിച്ച സിപിഎം നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കും

കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടി പരിശോധിക്കുമെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും വീണാ ജോര്‍ജിന് അര്‍ഹതയില്ലെന്നും കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെയുടെ ഫെയ്‌സ്ബുക് കുറിപ്പ്. എസ്എഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍.
പത്തനംതിട്ട സി.ഡബ്ല്യു.സി മുന്‍ ചെയര്‍മാന്‍ എന്‍.രാജീവും ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു.

'പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു, ഒത്താല്‍ രക്ഷപ്പെട്ടു. ഇവിടെ ചോദ്യത്തില്‍ നിന്ന് എന്ന വ്യത്യാസം മാത്രം.'- എന്നായിരുന്നു രാജീവിന്റെ പരിഹാസം.

മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം പരിഹസിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.