'സര്‍ക്കാര്‍ ഒപ്പമുണ്ട്'; ആശ്വാസ വാക്കുകളുമായി ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; ആശ്വാസ വാക്കുകളുമായി ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേകാലോടെയാണ് മന്ത്രി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ വീട്ടില്‍ ആശ്വാസ വാക്കുകള്‍ പറയാന്‍ പോലും മന്ത്രിയെത്തിയില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ബിന്ദുവിന്റെ ഭര്‍ത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. ആശ്വാസ വാക്കുകള്‍ നല്‍കിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയുമാണ് മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് വീണാ ജോര്‍ജ് വീട്ടിലെത്തിയത്.

അത്യന്തം ദുഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദു:ഖം തന്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.സര്‍ക്കാര്‍ പൂര്‍ണമായും കുടുംബത്തിനൊപ്പമാണെന്നും ഇവര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

അതേസമയംകോട്ടയം മെഡിക്കല്‍ കോളജില്‍ അപകടമുണ്ടായ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറി രോഗികള്‍ ഉപയോഗിച്ചിരുന്നതായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്സ്, പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം തുടങ്ങിയവരില്‍ നിന്ന് കളക്ടര്‍ വിവരങ്ങള്‍ തേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.