ടെഹ്റാൻ: ഇസ്രയേൽ- ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. ഷിയ മുസ്ലീങ്ങളുടെ പ്രധാന ദിവസമായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വ വാർഷികവുമായി ബന്ധപ്പെട്ട് ടെഹ്‌റാനിൽ നടന്ന ചടങ്ങിലാണ് 86 കാരനായ ഖൊമേനി പങ്കെടുത്തത്. മധ്യ ടെഹ്‌റാനിലെ ഇമാം ഖൊമേനി പള്ളിയിലാണ് പരിപാടി നടന്നത്.
1989ലാണ് ഖൊമേനി ഇറാന്റെ പരമോന്നത നേതാവായി മാറുന്നത്. പിന്നീട് അന്തിമ വാക്ക് ഖൊമേനിയുടേതായി. ജൂൺ 13 ന് ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിന് ശേഷം ഖൊമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് പാർലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു അവസാന പരിപാടി.
സംഘർഷം രൂക്ഷമായതിന് പിന്നാലെ ഖൊമേനിയും കുടുംബവും ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഖത്തറിലെ യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ ഖൊമേനി വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു.
ഖമനേയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു എന്ന റിപ്പോർട്ടുകളും യുദ്ധത്തിനിടെ പുറത്തുവന്നിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.