'മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ഞാന്‍': എക്‌സില്‍ സര്‍വേ ഫലം പങ്കുവെച്ച് തരൂര്‍; തൊട്ടു പിന്നില്‍ കെ.കെ ഷൈലജ

'മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ഞാന്‍': എക്‌സില്‍ സര്‍വേ ഫലം പങ്കുവെച്ച് തരൂര്‍; തൊട്ടു പിന്നില്‍ കെ.കെ ഷൈലജ

ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏത് മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേരും അനുകൂലിച്ചത്. 38.9 ശതമാനം പേര്‍. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു.

തിരുവനന്തപുരം: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ താനാണെന്ന സര്‍വേ ഫലം പങ്കുവെച്ച് ശശി തരൂര്‍ എംപി.

'കേരള വോട്ട് വൈബ്' എന്ന സ്വകാര്യ ഏജന്‍സിയുടെ സര്‍വേ ഫലം സംബന്ധിച്ച് എക്‌സില്‍ പങ്കു വയ്ക്കപ്പെട്ട ഒരു വാര്‍ത്ത തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. 28.3 ശതമാനം പേര്‍ തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സര്‍വേ ഫലം.

കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലുള്ള നിലപാടുകളാണ് അടുത്തിടെയായി തരൂര്‍ സ്വീകരിച്ചു വരുന്നത്. തരൂര്‍ ബിജെപിയിലേക്ക് എന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് അദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് മുഖ്യമന്ത്രിയാകാന്‍ താന്‍ യോഗ്യനാണെന്ന് വ്യക്തമാക്കുന്ന എക്‌സ് പോസ്റ്റുമായി തരൂര്‍ രംഗത്തെത്തിയത്. കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍വേ ഫലം അനുസരിച്ച് തരൂരിനെ 28.3 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. കെ മുരളീധരന് ആറ് ശതമാനവും മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അഞ്ച് ശതമാനം പേരുടെയും പിന്തുണയുണ്ട്.

കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ 4.2 ശതമാനം, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി നാല് ശതമാനം, നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രണ്ട് ശതമാനം എന്നിങ്ങനെയാണ് സര്‍വേ ഫലം.

സിറ്റിങ് എംഎല്‍എമാരെ മാറ്റണമെന്നാണ് പങ്കെടുത്ത 62 ശതമാനം പേരും പറയുന്നത്. 23 ശതമാനം പേര്‍ മാത്രമാണ് നിലവിലുള്ള എംഎല്‍എമാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്. 27.1 ശതമാനം ആളുകളാണ് അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത്.

ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏത് മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേരും അനുകൂലിച്ചത്. 38.9 ശതമാനം പേര്‍. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു.

അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ ആരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, മുന്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയെയാണ് ഭൂരിപക്ഷം പേരും താല്‍പര്യപ്പെടുന്നത്. ഷൈലജയെ 24.2 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചത് 17.5 ശതമാനം പേര്‍ മാത്രമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.