ന്യൂഡല്‍ഹി: ജൂലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ നാളെ (ജൂലൈ 10) കാണാം. ജുലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. സൂര്യാസ്തമയത്തിന് ശേഷം പൂര്‍ണ ചന്ദ്രന്‍ ദൃശ്യമാകും. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം.
ഇന്ത്യയില്‍ നാളെ രാത്രി 7:42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് ബക്ക് മൂണ്‍ മനോഹരമായി ദൃശ്യമാകുമെന്ന് വാന നിരീക്ഷകര്‍ പറയുന്നു. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍ ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ ചന്ദ്രനില്‍ ഒന്നായിരിക്കും. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും നാളെ ദൃശ്യമാകുക.
തെളിഞ്ഞ ആകാശമായാല്‍ മാത്രമാണ് ബക്ക് മൂണിനെ കൃത്യമായി കാണാന്‍ സാധിക്കൂ. ചന്ദ്രന്‍ ഉദിച്ചുയരുന്ന സമയത്ത് കാണുക. ആ സമയത്ത് വലുതും സ്വര്‍ണ നിറമുള്ളതുമായ ബക്ക് മൂണിനെ കാണാം. സാല്‍മണ്‍ മൂണ്‍, റാസ്‌ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്. പൂര്‍ണ ചന്ദ്രന്റെ പേരുകള്‍ ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും.
ബക്ക് മൂണിനെ എങ്ങനെ കാണണം?
ജൂലൈ 10 ന് വൈകുന്നേരം 4:36 ന് പൂര്‍ണചന്ദ്രന്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തും. സൂര്യാസ്തമയത്തിന് ശേഷമാണ് ദൃശ്യമാകുക. ന്യൂയോര്‍ക്ക് സിറ്റിയില്‍, പ്രാദേശിക സമയം രാത്രി 8:53 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഭൂമിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രാദേശിക ചന്ദ്രോദയ സമയം വ്യത്യാസപ്പെടാം.
കാഴ്ചക്കാര്‍ക്ക് അവരുടെ പ്രദേശത്തെ കൃത്യമായ ചന്ദ്രോദയ വിവരങ്ങള്‍ക്കായി timeanddate.com അല്ലെങ്കില്‍ in-the-sky.org പോലുള്ള വെബ്‌സൈറ്റുകള്‍ പരിശോധിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.