മെൽബൺ: മെൽബൺ സീറോ മലബാർ രൂപത വിശ്വാസികൾക്ക് ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം. മെൽബൺ സിറോ മലബാർ രൂപത പാസ്റ്ററൽ സെന്ററിന്റെ വെഞ്ചിരിപ്പ് കർമവും സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശയും വിശ്വാസത്തോടെ ആഘോഷമാക്കാനൊരുങ്ങുകയാണ് രൂപതാംഗങ്ങൾ.
മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ ആൻഡ് റിന്യുവൽ സെന്ററിന്റെ (സാൻതോം ഗ്രോവ്) വെഞ്ചിരിപ്പ് നാളെ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന വെഞ്ചിരിപ്പ് കർമ്മം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ബിഷപ്പ് ജോൺ പനംതോട്ടത്തിൽ, ബിഷപ്പ് ബോസ്കോ പുത്തൂർ, മോൺ. ഫാ. ഫ്രാൻസിസ് കോലഞ്ചേരി എന്നിവരും നിരവധി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.
ഇന്നും നാളെയുമായി നടക്കുന്ന പാസ്റ്ററൽ കൗൺസിലിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വൈദികരും വിശ്വാസികളും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും എത്തിയിട്ടുണ്ട്.
മെൽബൺ സിറ്റിയിൽ നിന്നും 60 കിലോമീറ്റർ അകലെ യാര റേഞ്ചസ് നാഷണൽ പാർക്കിനടുത്തുള്ള വെസ്‌ബേൺ എന്ന സ്ഥലത്തെ 200 ഏക്കർ സ്ഥലമാണ് രൂപതയുടെ പാസ്റ്ററൽ ആൻഡ് കമ്മ്യുണിറ്റി റിസോഴ്‌സ് സെന്ററിനായി സ്വന്തമാക്കിയിരിക്കുന്നത്.
സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയം
യാരാ വാലി വൈനറി റിജീയണിനു തൊട്ടടുത്തായി പല്ലോട്ടി കോളേജ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് ഏകദേശം 7857 സ്‌ക്വയർ മീറ്റർ ഏരിയയിൽ 69 മുറികളും ചാപ്പലും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. രൂപതാ തലത്തിൽ നടത്തുന്ന വിവിധ ധ്യാനങ്ങൾക്കും കോൺഫറൻസുകൾക്കും വിവിധ മിനിസ്ട്രികളുടെ പ്രോഗ്രാമുകൾക്കും ഈ സ്ഥലം പ്രയോജനം ചെയ്യും
വിശുദ്ധ തോമാശ്ലീഹായുടെ നാമദേയത്തിൽ മെൽബൺ സൗത്ത് ഈസ്റ്റിൽ പണിപൂർത്തിയായ ദേവാലയത്തിന്റെ കൂദാശകർമം ജൂലൈ 12ന് നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും. ശനിയാഴ്ച രാവിലെ 9. 30 ന് തിരുക്കർമങ്ങൾ ആരംഭിക്കും. മെൽബൺ ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ, ബിഷപ്പ് എമിറേറ്റിസ് ബോസ്കോ പുത്തൂർ എന്നിവർ സഹകാർമികരാകും.
ആയിരത്തോളം ഇടവകാംഗങ്ങൾ ഉള്ള മെൽബണിലെ ഏറ്റവും വലിയ ഇടവക സമൂഹമാണ് സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക. കാലങ്ങളായി സ്വന്തമായി ഒരു ദേവാലയം എന്ന ഇടവക ജനങ്ങളുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഇടവക വികാരി മോൺ. ഫ്രാൻസിസ് കോലഞ്ചേരിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് വികാരി ഫാ. സജി ഞവരക്കാട്ടിന്റെയും പാരിഷ് കമ്മിറ്റിയുടെയും ബിൽഡിങ് കമ്മിറ്റയുടെയും ഇടവക ജനങ്ങളുടെയും പ്രാത്ഥനയും അശ്രാന്ത പരിശ്രമവുമാണ് ഫലപ്രാപ്തിയിൽ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.