അബൂജ: നൈജീരിയയില്‍ അക്രമി സംഘം സെമിനാരിയില്‍ അതിക്രമിച്ചു കയറി മൂന്ന് വൈദിക വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയി. എഡോ സ്റ്റേറ്റിലെ ഓച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള ഇവിയാനോക്‌പോഡിയിലുള്ള സെമിനാരിയില്‍ നിന്നാണ് വൈദിക വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയത്.
ജൂലൈ പത്തിന് രാത്രി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ നടന്ന സായുധ ആക്രമണത്തിനു പിന്നാലെയാണ് സംഭവം. അക്രമ സംഭവത്തിനിടെ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫര്‍ അവെനെ ഗീം കൊല്ലപ്പെട്ടു.
നിരവധി തോക്കുധാരികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. മൂന്ന് വൈദിക വിദ്യാര്‍ഥികളെയും ഘോരമായ വനപ്രദേശത്തേയ്ക്കാണ് കൊണ്ടുപോയതെന്ന് ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ എസിഐ ആഫ്രിക്കയോട് വ്യക്തമാക്കി.
സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതു വരെ വൈദിക വിദ്യാര്‍ഥികളെ മറ്റൊരു പ്രദേശത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി നൈജീരിയന്‍ കത്തോലിക്ക സഭാ നേതൃത്വം വെളിപ്പെടുത്തി.
തട്ടിക്കൊണ്ടു പോയവരുമായി ഇതുവരെ ഒരു ആശയ വിനിമയവും നടന്നിട്ടില്ലെന്ന് ഫാ. പീറ്റര്‍ എഗിലേവ പറഞ്ഞു. സെമിനാരി വിദ്യാര്‍ഥികളുടെ വേഗത്തിലുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി വിശ്വാസികളോടെ അഭ്യര്‍ത്ഥിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.