'മിസ്റ്റര്‍ വോളോഡിമിര്‍, നിങ്ങള്‍ക്ക് മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ആക്രമണം നടത്താന്‍ കഴിയുമോ?': സെലെന്‍സ്‌കിയോട് ട്രംപ്

'മിസ്റ്റര്‍ വോളോഡിമിര്‍, നിങ്ങള്‍ക്ക് മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ആക്രമണം നടത്താന്‍ കഴിയുമോ?': സെലെന്‍സ്‌കിയോട് ട്രംപ്

വാഷിങ്ടണ്‍: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലും പ്രധാന നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ആക്രമണം നടത്താന്‍ ഉക്രെയ്‌നോട് അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഉക്രെയ്‌ന് ആയുധം നല്‍കാനുള്ള തീരുമാനമെടുത്തിന് പിന്നാലെ ജൂലൈ നാലിന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയോട് ഫോണില്‍ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

'മിസ്റ്റര്‍ വോളോഡിമിര്‍, നിങ്ങള്‍ക്ക് മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ആക്രമണം നടത്താന്‍ കഴിയുമോ?' എന്ന് ട്രംപ് ഫോണില്‍ സെലെന്‍സ്‌കിയോട് ചോദിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്ക ആയുധങ്ങള്‍ തന്നാല്‍ തങ്ങള്‍ക്ക് അതിന് തീര്‍ച്ചയായും കഴിയുമെന്ന് സെലെന്‍സ്‌കി മറുപടി പറഞ്ഞതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപ് സെലെന്‍സ്‌കിയെ വിളിച്ചത്. റഷ്യയോടുള്ള തന്റെ നിലപാട് മാറ്റത്തിന്റെ ഉദ്ദേശ്യം റഷ്യയെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുക എന്നതാണെന്നും ട്രംപ് സൂചന നല്‍കി.

ഉക്രെയ്‌നില്‍ നടത്തുന്ന ആക്രമണത്തില്‍ റഷ്യക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കുകയും പുടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 50 ദിവസത്തിനുള്ളില്‍ ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ 100 ശതമാനം ഉപരോധം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഉക്രെയ്‌ന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനമായ 'പാട്രിയോട്ട്' മിസെലുകള്‍ അമേരിക്ക നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുടിനെന്നും എന്നാല്‍, തൊട്ടു പിന്നാലെ എല്ലാവരെയും അയാള്‍ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റഷ്യന്‍ നിലപാടിനോട് കടുത്ത നിരാശ പ്രകടിപ്പിച്ച ട്രംപ് ഉക്രെയ്‌ന് സൈനിക സഹായം നല്‍കുന്നതിനായി നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനുമായി (നാറ്റോ) ഒരു കരാറും രൂപികരിച്ചിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.