ഹൂസ്റ്റണ്‍: ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി പതിനെട്ട് ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ ആലിംഗനം ചെയ്ത് മലയാളിയും ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയിലെ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളുമായ പ്രശാന്ത് ബാലകൃഷ്ണന്‍.
ആക്സിയം 4 ദൗത്യത്തിന്റെ ബാക്ക് അപ്പ് പൈലറ്റായിരുന്നു പ്രശാന്ത്. ഏതെങ്കിലും സാഹചര്യത്തില്‍ ശുംഭാംശു ശുക്ലയ്ക്ക് പോകാന്‍ പറ്റാതെ വന്നാല്‍ പ്രശാന്ത് ആയിരുന്നു പകരക്കാരനായി യാത്ര ചെയ്യേണ്ടിയിരുന്നത്.
ടെക്സാസിലെ ഹൂസ്റ്റണില്‍ ശുഭാംശുവിനെ സ്വീകരിക്കാനെത്തിയ ഐഎസ്ആര്‍ഒ സംഘത്തിനൊപ്പം പ്രശാന്ത് ബാലകൃഷ്ണനും ശുഭാംശുവിന്റെ ഭാര്യയും മകനും ഉണ്ടായിരുന്നു.
ശുഭാംശുവിനെയും മറ്റ് ആക്സിയം 4 ആംഗങ്ങളെയും പ്രശാന്ത് ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദേഹത്തിന്റെ ഭാര്യയും നടിയുമായ ലെനയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
പ്രശാന്തും ശുഭാംശുവും ഒരുമിച്ചാണ് ആക്സിയം സ്പേസില്‍ പരിശീലനത്തിനെത്തിയത്. ജൂണ്‍ 25 ന് ആക്സിയം 4 ദൗത്യം വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ പ്രശാന്തും ഉണ്ടായിരുന്നു.
ദൗത്യം വിക്ഷേപിക്കുന്നതിന് മുമ്പ് രണ്ട് മാസം ശുഭാംശുവും പ്രശാന്ത് ബാലകൃഷ്ണനും ക്വാറന്റീനിലായിരുന്നു. അത്രയും നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശുഭാംശു തന്റെ കുടുംബത്തെ കണ്ടത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.