ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ നിഴല്‍ ഗ്രൂപ്പായ ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അദേഹത്തിന്റെ വകുപ്പും നടത്തിയ ശ്രമങ്ങളെ എസ്. ജയശങ്കര്‍ എക്സ് പോസ്റ്റിലൂടെ അഭിനന്ദിച്ചു.
'ഇന്ത്യ-യു.എസ് ഭീകരവിരുദ്ധ സഹകരണത്തിന്റെ ശക്തമായ സ്ഥിരീകരണം. ലഷ്റെ തൊയ്ബ എന്ന സംഘടനയെ വിദേശ ഭീകര സംഘടന ആയും പ്രത്യേകമായി നിയുക്ത ആഗോള ഭീകരവാദി ആയും പ്രഖ്യാപിച്ചതിന് റൂബിയോയെയും വകുപ്പിനെയും അഭിനന്ദിക്കുന്നു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ച്ചയും ഇല്ല' എന്നായിരുന്നു ജയശങ്കര്‍ കുറിച്ചത്.
ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്വീകരിച്ച ഈ നടപടികളെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.