ഉക്രെയ്ന്‍ യുദ്ധം: റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; എണ്ണ വില വെട്ടിക്കുറച്ചു

ഉക്രെയ്ന്‍ യുദ്ധം:  റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; എണ്ണ വില വെട്ടിക്കുറച്ചു

ലണ്ടന്‍: ഉക്രെയ്‌നെതിരെ ആക്രമണം തുടരുന്ന റഷ്യയെ വരുതിയിലാക്കാന്‍ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇ.യു).

റഷ്യയില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കില്‍ പരമാവധി 47.60 ഡോളര്‍ മാത്രമേ കൊടുക്കാവൂ. അതിനുമേല്‍ വില നല്‍കിയാല്‍ ആ രാജ്യങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്.

റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തേ ബാരലിന് 80 ഡോളറായിരുന്നപ്പോഴായിരുന്നു റഷ്യന്‍ എണ്ണയ്ക്ക് ഇ.യു 60 ഡോളര്‍ വില പരിധി നിശ്ചയിച്ചത്. നിലവില്‍ രാജ്യാന്തര വില ശരാശരി 65 ഡോളറാണെന്നിരിക്കെയാണ് ഇ.യു 47.60 ഡോളറിലേക്ക് റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചിരിക്കുന്നത്.

റഷ്യന്‍ എണ്ണ ടാങ്കറുകള്‍ക്ക് പുറമേ യൂറോപ്യന്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുള്ള എണ്ണക്കപ്പലുകള്‍ക്കും ഇ.യുവിന്റെ ഉപരോധം ബാധകമാണ്. ഇവയും പുതിയ പരിധിയില്‍ കവിഞ്ഞ വിലയ്ക്ക് എണ്ണ നീക്കം ചെയ്യാന്‍ പാടില്ല.

റഷ്യന്‍ എണ്ണയ്ക്ക് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാകും. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇത് ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 35 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു.

റഷ്യന്‍ എണ്ണ കമ്പനിയായ റോസ് നെഫ്റ്റിന് 49 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ഇന്ത്യന്‍ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാരയുടെ ഗുജറാത്തിലെ റിഫൈനറിയില്‍ നിന്നുള്ള എണ്ണയ്ക്കും ഉപരോധം ബാധകമാണെന്ന് ഇ.യു വ്യക്തമാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.