പാല: റാഞ്ചി നവാഠാട് ഇടവകയിൽ രക്തസാക്ഷിത്വം വഹിച്ച ഫാദർ ജെയിംസ് കോട്ടായിൽ എസ്.ജെ യുടെ 58-ാം ചരമ വാർഷികാചരണം റാഞ്ചിയിലും പാലായിലും നടന്നു. നവാഠാടിലെ വിശുദ്ധ കുര്‍ബാനക്ക് ഇടവക വികാരി ഫാ. സുനില്‍ ടോപ്പനോയും റാഞ്ചിയിലെ ഹസാരിബാഗ് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ. ടോമി അഞ്ചുപങ്കിലും കാര്‍മികത്വം വഹിച്ചു. ഫാ. ജെയിംസ് കോട്ടായിലിന് കുത്തേറ്റ പള്ളിമുറിയുടെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മെമ്മോറിയല്‍ സ്ലാബിനോട് ചേര്‍ന്ന് സ്ഥാപിച്ച അച്ചന്റെ ഛായചിത്രം കൊത്തിയ ഫലകത്തിന്റെ ആശീര്‍വാദവും നടന്നു.
സന്യസ്തരും ഇടവകക്കാരും അച്ചൻ്റെ കുടുംബത്തിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. അച്ചനെ സംസ്ക്കരിച്ച മാണ്ടർ പള്ളിയിലെ വിശുദ്ധ കുർബാനക്ക് ഇടവക വികാരി ഫാദർ ബിപിൻ കുണ്ടൽനയും അസിസ്റ്റൻറ് വികാരി ഫാദർ ജോണിഷ് ഗാരിയും നേതൃത്വം നൽകി. അച്ചൻ്റെ ഛായചിത്രം കൊത്തിയ കൽഫലകം മാണ്ടർ പള്ളിയുടെ സിമിത്തേരിയിലെ കബിറിടത്തിൽ ആശീർവദിച്ച് സ്ഥാപിച്ചു.
അച്ചൻ്റെ മൂത്ത സഹോദരിയുടെ മകളുടെ മകൾ ത്രേസ്യാമ്മ ചെറുവള്ളിക്കാട്ട് ആനിക്കാട് തുന്നിയ ചിത്രം റാഞ്ചി ആർച്ച് ബിഷപ്പ് മാർ വിൻസൻ്റ് ഐൻറ്ന് റാഞ്ചി ഈശോ സഭാ പ്രൊവിൻഷ്യാൾ ഫാദർ ഹെസ് അജിത് കുമാർ എസ്ജെയുടെ സാന്നിധ്യത്തിൽ കോട്ടായിൽ കുടുംബയോഗ പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിലിന് കൈമാറി.
പാലാ തുരുത്തിപള്ളി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാദർ അഗസ്റ്റിൻ പീഠിക മലയിലും ഡാൽട്ടൻഗഞ്ച് രൂപതയിൽ പ്രവർത്തിക്കുന്ന ഫാദർ റെജി പൈമറ്റം സിഎംഎഫും നേതൃത്വം നല്കി.
ഫാദർ ജെയിംസ് കോട്ടായിൽ എസ്.ജെ
പാലാ രൂപതയിലെ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളി ഇടവകയിലാണ് ഫാദർ ജെയിംസ് കോട്ടായിൽ എസ്.ജെ യുടെ ജനനം. കാട്ടാമ്പാക്ക് കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് ഇടവക മാപ്പിള പറസിൽ മറിയത്തിൻ്റെയും മകനായി 1915 നവംബർ 15 ന് ജനിച്ചു. തിരുവനന്തപുരത്ത് ഇൻ്റെർ മീഡിയേറ്റ് പാസയ ശേഷം ചോട്ടാ നാഗ്പൂർ ഈശോ സഭാ മിഷനിൽ ചേർന്നു 1948 നവംബർ ഒന്നിന് കർസിയോoഗിൽ പൗരോഹിത്യം സ്വീകരിച്ചു ഈശോ സഭയിൽ പുരോഹിതനായി. ബിറു വിലും ജഷ്പൂർ(രുപതയിലും) മിഷൻ പ്രവർത്തനം നടത്തി. സംങ്ങ് തോളി (ഷിംഡേഗാ) രൂപത സെൻറ് മേരീസ് ഹൈസ്ക്കൂളിൻ്റെ മിനിസ്റ്ററായും സേവനം അനുഷ്ഠിച്ചു.
ആദിവാസികളുടെ വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക ആത്മിക പുരോഗതികൾക്കായി ഫാദർ ജെയിംസ് തൻ്റെ ജീവിതം ബലിയർപ്പിക്കുകയായിരുന്നു. ജൂലൈ 13 രാത്രി റോസാ മിസ്റ്റിക്കാമിതാവിൻ്റെ ദിവസമാണ് ഫാദർ ജെയിംസ് അക്രമണത്തിന് ഇരയായത്. ആദിവാസികളുടെ പുരോഗതിയെ തടയിടനായി സഭാ വിരോധികൾ ഫാ. ജെയിംസിനെ വധിക്കാനായി വാടക കൊലയാളികളെ ഏർപ്പാടു ചെയ്തു.
13കുത്തുകളേറ്റ അദേഹത്തെ മാണ്ടറിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റൽ ഇപ്പാൾ (ലീവൻസ് ഹോസ്പിറ്റൽ) എത്തിച്ചു. അച്ചനെ കുത്തിയത് ആരാണെന്ന് ചോദിച്ചപ്പോള്‍ കൊലയാളിയെ പരിചയം ഉണ്ടായിരുന്നിട്ടും വെളിപ്പടുത്താന്‍ അദേഹം തയാറായില്ല. അവര്‍ എന്റെ സഹോദരങ്ങളാണെന്നും അവരോടു ഞാന്‍ ക്ഷമിക്കുന്നു എന്നുമായിരുന്നു മരണത്തിന് തൊട്ടുമുമ്പുള്ള മറുപടി. പിന്നീട് ഘാതകന്‍ മാനസാന്തരപ്പെടുകയും ചെയ്തിരുന്നു.
ശ്വാസകോശത്തിൽ നിന്നുള്ള രക്തപ്രവാഹത്തെ നിർത്തി ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും നഴ്സുമാരും കിണഞ്ഞു ശ്രമിച്ചെങ്കിലും, തന്നെ വകവരുത്തിയവരോട് ക്ഷമിച്ചു കൊണ്ട് ജൂലൈ 16 ന് കർമ്മല മാതാവിൻ്റെ തിരുന്നാൾ ദിനം ഫാദർ ജെയിംസ് കോട്ടായിൽ യാത്രയായി. മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അടക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.