'ചര്‍ച്ച നടത്തിയതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുമായി ബന്ധമില്ല'; വെളിപ്പെടുത്തലുമായി തലാലിന്റെ സഹോദരന്‍

'ചര്‍ച്ച നടത്തിയതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുമായി ബന്ധമില്ല'; വെളിപ്പെടുത്തലുമായി തലാലിന്റെ സഹോദരന്‍

സന: നിമിഷ പ്രിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി ബന്ധപ്പെടുകയോ ചര്‍ച്ച നടത്തുകയോ ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

അവരുമായി ഒരു സമയത്തും ഒരിടത്തും വെച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ല. വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചത്. ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണം എന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

വധശിക്ഷ നീട്ടിവച്ച വിവരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിക്കുകയും ഔദ്യോഗിക വിധിപ്പകര്‍പ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെക്കുകയും ചെയതിരുന്നു. എന്നാല്‍ വിഷയത്തില്‍ തലാലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.