വിക്ടോറിയ: അബോർഷന് വിധേയരാകുന്ന സ്ത്രീകൾക്ക് പണമടക്കം പാരിതോഷികം നൽകുന്ന സർക്കാർ നയത്തിനെതിരെ ഓസ്ട്രേലിയയിൽ പ്രൊലൈഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും ഒപ്പുശേഖരണവും. പ്രസവ സമയത്ത് കുഞ്ഞ് മരണപ്പെട്ടാൽ മാതാപിതാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് ഓസ്ട്രേലിയയിലെ നിലവിലുള്ള നിയമം. ആ പരിധിയിലേക്ക് അബോർഷന് വിധേയരാകുന്നവരെയും കൂടി ഉൾപ്പെടുത്തുന്ന പുതിയ സർക്കാർ നയമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
20 ആഴ്ച വരെയുള്ള കുഞ്ഞുങ്ങളെ ഗർഭാവസ്ഥയിൽ കൊലപ്പെടുത്തുന്നവരുടെ എണ്ണം ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വർധിച്ച് വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദക്ഷിണ ഓസ്‌ട്രേലിയയിൽ അബോർഷനിലൂടെ കൊലപ്പെടുത്തുന്നവരിൽ 80 ശതമാനവും ആരാഗ്യമുള്ള കുഞ്ഞുങ്ങളാണെന്ന് വിവിധ കണക്കുകൾ വ്യക്തമാക്കുന്നു. വിക്ടോറിയയിൽ കൊല്ലപ്പെടുന്ന ഏകദേശം രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ പൂർണ ആരോഗ്യമുളള കുട്ടിയാണ്. വിക്ടോറിയയിൽ 2020 ൽ മാത്രം അബോർഷനിലൂടെ 129 ആരോഗ്യമുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്.
20 ആഴ്ചത്തെ ഗർഭാവസ്ഥക്ക് ശേഷവും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന സ്ത്രീകൾക്ക് $4255 എന്ന സ്റ്റിൽബർത്ത് പാരന്റിംഗ് പേയ്‌മെന്റോ $20,147 എന്ന പെയ്ഡ് പാരന്റൽ ലീവ് പേയ്‌മെന്റോ തിരഞ്ഞെടുക്കാമെന്ന് പുതിയ നിയമം പറയുന്നു.
പൂർണ കാലയളവിൽ ഒരു കുഞ്ഞിന് ജന്മം നൽകുന്നവർക്ക് സഹായം നൽകുന്നതിന് പകരം ആന്റണി ആൽബനീസിന്റെ സർക്കാർ വൈകിയുള്ള ഗർഭഛിദ്രത്തിന് പ്രോത്സാഹനം നൽകുന്നെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗർഭഛിദ്രം ചെയ്യുന്നവർക്ക് അനുവദിക്കുന്ന സ്റ്റിൽബർത്ത് പാരന്റിംഗ് പേയ്‌മെന്റും പെയ്ഡ് പാരന്റൽ ലീവും നിർത്തലാൻ ഫെഡറൽ സർക്കാരിനോട് നിയമ വിദഗ്ധയും അഡലെയ്ഡ് സർവകലാശാലയിലെ സീനിയർ ലക്ചററുമായ ഡോ. ജോവാന ഹോവ് ആവശ്യപ്പെട്ടു. നിവേദനത്തിൽ ഒപ്പിട്ടുകൊണ്ട് നിങ്ങൾക്കും പ്രതിഷേധത്തിൽ പങ്കെടുക്കാം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.