സനാ: താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ പ്രേമകുമാരി ആവശ്യപ്പെട്ടു.
നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങള്‍ക്കായി 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ് അവര്‍.
ആരുടെയും തടവിലല്ല യെമനില്‍ കഴിയുന്നതെന്ന് നിമിഷ പ്രിയയുടെ അമ്മ വീഡിയോയില്‍ പറയുന്നു. മകളെ യെമനില്‍ വിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല.
തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയിലൂടെ വ്യക്തമാക്കി. . മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
അതിനിടെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോ അദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ചര്‍ച്ചകള്‍ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു.
തുടക്കം മുതലേ സമവായ ചര്‍ച്ചകള്‍ക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്മാരില്‍ ഒരാളായ അബ്ദുല്‍ ഫത്താഹ്. നേരത്തെ മധ്യസ്ഥതയ്ക്ക് മുന്‍കൈയെടുക്കുന്ന സാമുവല്‍ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്താഹ് ആരോപിച്ചിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.