ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചു മാറ്റാന്‍ ഡോക്ടറുടെ കടുംകൈ; സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി

ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക അടിച്ചു മാറ്റാന്‍ ഡോക്ടറുടെ കടുംകൈ;  സ്വന്തം കാലുകള്‍ മുറിച്ചു മാറ്റി

ലണ്ടന്‍: ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാലുകള്‍ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി ഡോക്ടര്‍. യു.കെയിലെ പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പറാ(49)ണ് 5,00,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) വരുന്ന ഇന്‍ഷുറന്‍സിന് ലഭിക്കാന്‍ വേണ്ടി കാലുകള്‍ മുറിച്ചു മാറ്റിയത്.

അണുബാധയെ തുടര്‍ന്നാണ് കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നത് എന്നായിരുന്നു ഡോക്ടറുടെ അവകാശ വാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി. രണ്ട് വ്യത്യസ്ത കമ്പനികളില്‍ നിന്ന് 2,35,622 പൗണ്ടിന്റെയും 2,31,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്.

ഇത്രയും തുക അടിച്ചുമാറ്റാന്‍ ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിക്കുകയായിരുന്നു. 2019 ജൂണ്‍ മൂന്നിനും 26 നുമായിരുന്നു സര്‍ജറി നടത്തിയത്. ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് പുറത്തായത്.

2013 മുതല്‍ പത്ത് വര്‍ഷം റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലി ചെയ്തിരുന്നത്. ഇക്കാലയളവില്‍ നൂറുകണക്കിന് ശസ്‌ക്രിയകള്‍ അദേഹം ചെയ്തിട്ടുണ്ട്.

കേസില്‍ നീല്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ മെഡിക്കല്‍ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കിയിരുന്നു. ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ ഇനി വാദം കേള്‍ക്കുന്ന അടുത്ത മാസം 26 വരെ നീലിനെ റിമാന്‍ഡ് ചെയ്തു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.