ന്യൂഡൽഹി: ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും അടക്കം ആളുകൾ കൂടുന്ന എല്ലാ പരിപാടികളും നിയന്ത്രണ മേഖലകളിൽ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവിടെയുള്ളവർ മറ്റിടങ്ങളിലെ പരിപാടികളിൽ സംഘാടകർ ആകാനും പാടില്ല . ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവകാലത്ത് കോവിഡ് പ്രതിരോധത്തിൽ അയവ് പാടില്ലെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെയും മറ്റും സുഗമമായ നടത്തിപ്പിന് വേണ്ടി ചില നിർദ്ദേശങ്ങളും കേന്ദ്രം മുമ്പോട്ടു വെച്ചിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ
- ആരാധനാലയങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടുന്ന രീതി ഉണ്ടെങ്കിൽ അത് ഒഴിവാക്കണം .ഗായകസംഘങ്ങൾ പകരം റെക്കോർഡ് പാട്ടുകൾ ആണ് അഭികാമ്യം .അന്നദാനം അകലം പാലിച്ച് മാത്രം.
- 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ , പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ തുടങ്ങിയവർ പങ്കെടുക്കാൻ പാടില്ല.
- നിശ്ചിത ആളുകൾ മാത്രമേ ഘോഷയാത്രകളിലും മറ്റും പങ്കെടുക്കാൻ പാടുള്ളൂ . ദീർഘദൂരം ഉണ്ടെങ്കിൽ ആംബുലൻസ് നിർബന്ധമാക്കണം.
- രോഗലക്ഷണം ഇല്ലാത്തവർക്ക് മാത്രം പ്രവേശനം .പരിപാടി നടക്കുന്നതിനിടെ ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടായാൽ മാറ്റാൻ ഐസുലേഷൻ മുറി മുൻകൂർ ഉറപ്പാക്കണം.
- ടിക്കറ്റ് വെച്ചുള്ള പരിപാടി ആണെങ്കിൽ കൂടുതൽ കൗണ്ടറുകൾ ഉറപ്പാക്കണം. പണമിടപാട് ഡിജിറ്റൽ ആയിരിക്കണം.
- ആരാധനാലയങ്ങളിൽ ചെരിപ്പ് പുറത്ത് ഇടേണ്ട സാഹചര്യമുണ്ടെങ്കിൽ സ്വന്തം വാഹനത്തിൽ തന്നെ സൂക്ഷിക്കുന്നത് നല്ലത്, അല്ലെങ്കിൽ പ്രത്യേകം സ്ഥലം കണ്ടെത്തണം.
- എ സി താപനില 24 - 30 ഡിഗ്രിയിൽ ക്രമീകരിക്കണം. പാചകപ്പുര , ശുചിമുറി തുടങ്ങിയവ ഇടവിട്ട് അണുമുക്തമാക്കണം .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.