പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സഹായിക്കാൻ കരാറൊപ്പിട്ട് ട്രംപ്; ഇന്ത്യക്ക് തിരിച്ചടി

പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സഹായിക്കാൻ കരാറൊപ്പിട്ട് ട്രംപ്; ഇന്ത്യക്ക് തിരിച്ചടി

വാഷിങ്ടൺ ഡിസി: പാകിസ്ഥാനുമായി ക്രൂഡ് ഓയിൽ കരാർ ഒപ്പിട്ട് അമേരിക്ക. പാകിസ്ഥാനിലെ എണ്ണപ്പാടങ്ങൾ വികസിപ്പിക്കാൻ തയാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഭാവിയിൽ പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്ന് ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. യുഎസ്-പാകിസ്ഥാന്‍ ഊര്‍ജ പങ്കാളിത്തത്തിന് നേതൃത്വം നല്‍കാന്‍ ഒരു എണ്ണ കമ്പനിയെ ഭരണകൂടം നിലവില്‍ തിരഞ്ഞെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് അമേരിക്ക പാകിസ്ഥാനുമായി ക്രൂഡ് ഓയിൽ കരാറിൽ ഒപ്പിട്ടത്. ബുധനാഴ്ചയാണ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം തീരുവ ട്രംപ് പ്രഖ്യാപിച്ച്. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പരാമർശിക്കുന്നുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.