ദുബായില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം:: താമസക്കാരെ ഒഴിപ്പിച്ചു; അപകടമില്ല

ദുബായില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം::  താമസക്കാരെ ഒഴിപ്പിച്ചു; അപകടമില്ല

ദുബായ്: യുഎഇയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. ദുബായ് മറീനയില്‍ ആളുകള്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും സംഭവം നടന്നയുടന്‍ തന്നെ കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു എന്നുമാണ് വിവരം.

മറീന സെയില്‍ എന്ന ഉയരമേറിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ട് മണിക്കൂറിന് ശേഷം താമസക്കാരെ തിരികെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചു.

ഫയര്‍ അലാറങ്ങളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് കെട്ടിടത്തിന്റെ എട്ടാം നിലയില്‍ താമസിച്ചിരുന്ന ഒരു വിദ്യാര്‍ഥി പറഞ്ഞു. സംഭവം ഗുരുതരമാകുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. ഈ സമയം കെട്ടിടത്തില്‍ മുഴുവന്‍ പുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.