ബന്ദികളെ ഇനിയും മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരും; ഹമാസിന് താക്കീതുമായി ഇസ്രയേൽ

ബന്ദികളെ ഇനിയും മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം തുടരും; ഹമാസിന് താക്കീതുമായി ഇസ്രയേൽ

ടെൽ അവീവ്: ഹമാസ് തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നരെ മോചിപ്പിച്ചില്ലെങ്കിൽ ​ഗാസയിൽ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ഇസ്രായേൽ പ്രതിരോധസേന. ബന്ദികളെ വിട്ടയയ്‌ക്കാനുള്ള ചർച്ച പരാജയപ്പെട്ടാൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി.

ചർച്ചകൾ നടത്താൻ തീരുമാനിച്ചിരിക്കെയാണ് മുന്നറിയിപ്പ്. ഇസ്രയേൽ കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

ബന്ദികളെ മോചിപ്പിക്കുമെന്ന കാര്യം ധാരണയിലെത്തുമോയെന്ന് വരും ദിവസങ്ങളിൽ അറിയാം. അത് നടക്കാതെ വന്നാൽ തിരിച്ചടി തുടർന്നുകൊണ്ടിരിക്കുമെന്നും ഇയാൽ സമീർ പറഞ്ഞു. 2023 ഒക്ടോബർ ഏഴിൽ നടന്ന ആക്രമണത്തിൽ ​ തട്ടിക്കൊണ്ടുപോയവരിൽ 49 പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. 251 പേരെയാണ് ഇതുവരെ തട്ടിക്കൊണ്ടുപോയത്.

​ഗാസയിലുള്ള ആളുകളുടെ കൊലപാതകത്തിനും ദുരിതത്തിനും ഉത്തരവാദി ​ഹമാസാണെന്നും സമീർ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിന് അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.