തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ 12 രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആര്‍ഒമാര്‍ക്കു സംശയമുണ്ടെങ്കില്‍ ഈ രേഖകള്‍ ഏതെങ്കിലും പരിശോധിക്കാം. അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ടു ഹാജരാകാന്‍ ഇആര്‍ഒയുടെ നോട്ടീസ് ലഭിക്കും. നോട്ടീസിലെ തിയതിയിലും സമയത്തും ഹാജരാകാന്‍ കഴിയാതിരുന്നാല്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാന്‍ സൗകര്യം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തിരിച്ചറിയല്‍ രേഖകള്‍
1 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
2 പാസ്പോര്‍ട്ട്
3 ഡ്രൈവിങ് ലൈസന്‍സ്
4 പാന്‍ കാര്‍ഡ്
5 ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്
6 ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് 2025 ജനുവരി ഒന്നിന് മുന്‍പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്
7 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖ
8 ആധാര്‍ കാര്‍ഡ്
9 റേഷന്‍ കാര്‍ഡ്
10 റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.