ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം തടസപ്പെടുത്തി ഖാലിസ്ഥാന്‍ അനുകൂലികള്‍

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം തടസപ്പെടുത്തി ഖാലിസ്ഥാന്‍ അനുകൂലികള്‍

സിഡ്നി: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം തടസപ്പെടുത്തി ഖാലിസ്ഥാന്‍ അനുകൂലികള്‍.

മെല്‍ബണിലെ കോണ്‍സുല്‍ ജനറല്‍ ഓഫീസിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് ഖാലിസ്ഥാന്‍ അനുകൂലികളായ ചിലര്‍ ഇവിടെയെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കോണ്‍സുലേറ്റ് ഓഫീസില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടെ ഖാലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി ഓഫീസിന് മുന്നിലെത്തി.

തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഓഫീസ് വളപ്പില്‍ വെച്ച് വാക്കേറ്റവുമുണ്ടായി. ഉടന്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.