വെല്ലിംഗ്‌ടൺ: ഓസ്ട്രേലിയയിൽ ഇന്നലെ നടന്ന വെടിവയ്‌പ്പൽ രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുക യും ചെയ്തു. പ്രതിയെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം. വടക്കു കിഴക്കൻ വിക്ടോറിയയിലെ പോറെപുങ്ക എന്ന സ്ഥലത്ത് വെച്ചാണ് പൊലീസും അക്രമിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പത്ത് പേരടങ്ങുന്ന പൊലീസ് സംഘത്തിന് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ഇവരിൽ മൂന്ന് പേർക്കാണ് വെടിയേറ്റത്. മറ്റുള്ളവർ സുരക്ഷിതരാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെയുള്ള കെട്ടിടത്തിൽ തിരച്ചിൽ നടത്താൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കവേയാണ് വെടിവയ്‌പ്പുണ്ടായത്. കുറ്റകൃത്യം നടത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല.
വെടിവയ്പ്പിൽ കൊല്ലപ്പെട്ട ഓഫീസർമാരിൽ ഒരാൾ 59 വയസുള്ള ഒരു ഡിറ്റക്ടീവും മറ്റൊരാൾ 35 വയസുള്ള ഒരു സീനിയർ കോൺസ്റ്റബിളുമാണെന്ന് വിക്ടോറിയ പൊലീസ് കമ്മീഷണർ മൈക്ക് ബുഷ് പറഞ്ഞു. പരിക്കേറ്റ ഓഫീസർ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.