താമരശേരി ചുരത്തിലെ പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തും: അടിയന്തര യോഗം വിളിച്ച് മന്ത്രി കെ. രാജന്‍

താമരശേരി ചുരത്തിലെ പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തും: അടിയന്തര യോഗം വിളിച്ച് മന്ത്രി കെ. രാജന്‍

കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ മന്ത്രി കെ.രാജന്‍ വിളിച്ച അടിയന്തര യോഗം ആരംഭിച്ചു. ഓണ്‍ലൈനായാണ് യോഗം നടക്കുന്നത്. കോഴിക്കോട്-വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ പങ്കെടുത്തു. ചുരത്തിലൂടെ ഒറ്റവരിയായി ചെറു വാഹനങ്ങള്‍ കടത്തിവിടും. ഈ ഇളവ് മഴ കുറയുന്ന സമയങ്ങളില്‍ മാത്രം. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.