മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടു; മാസങ്ങൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണവുമായി ഹമാസ്

മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടു; മാസങ്ങൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണവുമായി ഹമാസ്

ഗാസ സിറ്റി: ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാർ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവുമായി ഹമാസ്. സിൻവാർ കൊല്ലപ്പെട്ട വാർത്ത ഇസ്രയേൽ സ്ഥിരീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് ഹമാസിൻ്റെ പ്രഖ്യാപനം. സിൻവാറിന്റെ മരണത്തെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നാൽ മറ്റ് നേതാക്കൾക്കൊപ്പം രക്തസാക്ഷികളായി പ്രഖ്യാപിച്ചുകൊണ്ട് സിൻവാറിൻ്റെ ചിത്രം പങ്കുവെച്ചു.

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. മെയ് 14ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മെയ് 21ന് തന്നെ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഗാസയിലെ ഹമാസിന്റെ അവസാനത്തെ ഉന്നത കമാന്‍ഡോമാരില്‍ ഒരാളായിരുന്നു മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനുസിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴിലെ ഭൂഗര്‍ഭ കേന്ദ്രത്തിലാണ് മുഹമ്മദ് സിന്‍വാര്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.