കാനഡ: മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രസനത്തിലെ കാനഡ റീജിയണിന്റെ ക്രിസ്തുമസ് ആഘോഷ പരിപാടിയായ Nuhro 2025നോടനുബന്ധിച്ചുള്ള പത്രസമ്മേളനം സഭയുടെ കാനഡ റീജിയണിന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ "സിറിയക് ഓർത്തോഡോക്സ് ന്യൂസ് - കാനഡയുടെ ''നേതൃത്വത്തിൽ അതിഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മാർ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ 24 ഓഗസ്റ്റ് 2025ൽ ടൊറന്റോ മീഡിയ റൂമിൽ വെച്ചു നടത്തപ്പെട്ടു.
പ്രസ്തുത വാർത്താസമ്മേളനത്തിൽ അഭിവന്ദ്യ തിരുമേനിയോടൊപ്പം കാനഡ റീജിയണിന്റെ അഡ്മിനിസ്ട്രേറ്റർ ബഹു. എളങ്ങനാമറ്റത്തിൽ എബി മാത്യു കശീശ, ട്രഷറർ ശ്രീ ജെനു മഠത്തിൽ, കൗൺസിൽ അംഗങ്ങളായ ശ്രീ അജോയ് ജോൺ, ശ്രീ ജിൻസ് മാത്യു, സണ്ടേസ്കൂൾ റീജിയണൽ ഡയറക്ടർ ശ്രീ അനിൽ ഏലിയാസ്, Nuhro 2025 പരിപാടിയുടെ ടൈറ്റിൽ സ്പോൺസറും ജെയിംസ് ഓട്ടോ ഗ്രൂപ്പിന്റെ സി.ഇ.ഓയുമായ ശ്രീ ബോബൻ ജെയിംസ്, ശെമ്മാശന്മാരായ ഡീ. അമൽ മത്തായി, ഡീ. ജോഹൻ മാത്യു വിവിധ പള്ളികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
"Nuhro 2023 " ൻ്റെ ഉജ്ജ്വല വിജയത്തിന് ശേഷം നടത്തപ്പെടുന്ന "Nuhro 2025" നവംമ്പർ മാസം 22ന് Dante Aligieri Academy Catholic Secondary school (2 St. Andrews Blvd Toronto, ON M9R 1V8) ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ ആവശ്യമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. ഈ പരിപാടിയുടെ മുഖ്യ അതിഥിയായി എത്തുന്നത് മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയാണ്.
കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ദൈവാലയങ്ങളുടെ സഹകരണത്തോടെയാണ് Nuhro 2025 അണിയറയിൽ ഒരുങ്ങുന്നത്.
ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായി നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലേക്ക് എഴുന്നള്ളി വരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തുന്ന വിധത്തിൽ പ്രൗഢഗംഭീരമായ സ്വീകരണവും അനുമോദന ചടങ്ങും പ്രസ്തുത പരിപാടിയോടനുബന്ധിച്ചു നടത്തപ്പെടുമെന്നു അതിഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മാർ തീത്തോസ് തിരുമേനി അറിയിച്ചു.
ലണ്ടൻ സെൻ്റ്.ഗ്രീഗോറിയോസ് പള്ളിയുടെ പ്രധാനപെരുന്നാളിൽ പങ്കെടുക്കുവാൻ തക്കവ്വണ്ണം പള്ളിയുടെ മുൻകൂട്ടിയുള്ള പ്രത്യേക ക്ഷണം സ്വീകരിച്ചു കൂടിയാണ് ശ്രേഷ്ഠ ബാവാ കാനഡയിലേയ്ക്കുള്ള സന്ദർശനം പരിപാടി ക്രമീകരിച്ചിരിക്കുന്നത് എന്നും അഭിവന്ദ്യ തിരുമേനി കൂട്ടിചേർത്തു.
പരിപാടിയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും ക്രമീകരങ്ങളെക്കുറിച്ചും കാനഡ റീജിയണിന്റെ അഡ്മിനിസ്ട്രേറ്റർ ബഹു. എളങ്ങനാമറ്റത്തിൽ എബി മാത്യു കശീശ വിശദീകരിച്ചു.
കാനഡ റീജിയണിന്റെ ട്രഷറർ ശ്രീ ജെനു മഠത്തിൽ സഭയുടെ ക്ഷണം സ്വീകരിച്ചെത്തിയ മാധ്യമ പ്രതിനിധികൾക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും തുടർന്ന് പരിപാടിയുടെ ലോഗോ അഭിവന്ദ്യ യെൽദൊ മാർ തീത്തോസ് തിരുമേനി ടൈറ്റിൽ സ്പോൺസർ ശ്രീ ബോബൻ ജെയിംസിന് നൽകി പ്രകാശനകർമ്മം നിർവ്വഹിക്കുകയും ചെയ്തു.

1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.