കാബൂൾ: അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ കുനാർ പ്രവിശ്യയിലുണ്ടായ തുടർ ഭൂചലനങ്ങളിൽ മരണം 2217 കടന്നു. ഇതുവരെ 4000 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ വൃത്തങ്ങൾ എക്സിലൂടെ അറിയിച്ചു. ഭൂകമ്പത്തിന്റെ തീവ്രത മൂലം 5,412 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിൽ സെപ്റ്റംബർ ഒന്നിന് പ്രാദേശിക സമയം പകൽ 11.47നാണ് റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സമീപ ദശകങ്ങളിൽ രാജ്യത്ത് ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിൽ ഒന്നാണിത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.