മാര്‍പാപ്പയുമായി ഇസ്രയേല്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി; ഗാസയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്തു

 മാര്‍പാപ്പയുമായി ഇസ്രയേല്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി; ഗാസയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്തു

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സെപ്റ്റംബര്‍ നാലിന് രാവിലെ വത്തിക്കാനില്‍ നടന്ന ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ ഇസ്രയേല്‍ പ്രസിഡന്റുമായി ഗാസയിലെ സംഘര്‍ഷത്തെ കുറിച്ച് മാര്‍പ്പാപ്പ ചര്‍ച്ച ചെയ്തു.

നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമാണെന്ന് പാപ്പ ആവര്‍ത്തിച്ചു. മധ്യ പൂര്‍വ്വേഷ്യയിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യവും ഗാസയിലെ ദുരിതാവസ്ഥയും ഇസ്രേലി പ്രസിഡന്റുമായി പാപ്പ ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്‍ സ്റ്റേറ്റ്‌സ് ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലഗര്‍ എന്നിവരുമായും ഇസ്രായേല്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.

വത്തിക്കാന്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ലിയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു. നീതിയുടെയും കാരുണ്യത്തിന്റെയും മികച്ച ഭാവിക്കായി പരിശുദ്ധ സിംഹാസനവുമായുള്ള ഇസ്രയേലിന്റെ സഹകരണം ശക്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം പറഞ്ഞു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.