ജർമ്മനിയിൽ കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്ക്

ജർമ്മനിയിൽ കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്ക്

ബെർലിൻ: ജർമ്മനിയിലെ ബെർലിനിൽ ബിഎംഡബ്ല്യു കാർ കാൽ നടയാത്രക്കാരുടെ കൂട്ടത്തിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ ഇപ്പെടെയുള്ളവർക്ക് അപകടത്തിൽ പരിക്കേറ്റു.

ജർമ്മൻ പത്രമായ ബിൽഡിന്റെ റിപ്പോർട്ട് പ്രകാരം പരിക്കേറ്റവരിൽ സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. നഗര മധ്യത്തിന്റെ വടക്കു പടിഞ്ഞാറായി തിരക്കേറിയ ഒരു റോഡിൽ പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ 15 കുട്ടികളിൽ മൂന്ന് പേരെ വിർച്ചോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരോടൊപ്പമുണ്ടായിരുന്ന ഒരു മുതിർന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. എന്നിരുന്നാലും പരിക്കേറ്റവരുടെ അവസ്ഥയുടെ തീവ്രതയെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.

അതേ സമയം ജർമ്മനിയിൽ ഇതിനു മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ച് മാസത്തിൽ മാൻഹൈം നഗരത്തിൽ ഒരു കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയിരുന്നു. ഈ സംഭവത്തിൽ ഒരാൾ മരിക്കുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ ഒരു സംശയിക്കപ്പെടുന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം പൊലീസ് ഒരു കറുത്ത എസ്‌യുവി പിടിച്ചെടുത്തിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.