വാഷിങ്ടണ്‍: താരീഫ് വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത സുഹൃത്തായ നരേന്ദ്ര മോഡിയുമായി വരും ആഴ്ചകളില്‍ സംസാരിക്കുമെന്നും രണ്ട് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരക്കുമെന്നും ട്രംപ് വ്യക്തമാക്കി. തീരുവ വിഷയത്തില്‍ യുഎസ് അധികൃതര്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
തീരുവയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകാനുള്ള സാധ്യതകളാണ് ഇതോടെ തെളിയുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യയ്ക്ക് യു.എസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ഉക്രെയ്‌നുമായി യുദ്ധം ചെയ്യാന്‍ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യു.എസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായിരുന്നു. ബ്രസീലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. ആദ്യം പ്രഖ്യാപിച്ച അധിക തീരുവ ഓഗസ്റ്റ് ഏഴിനും പിന്നീട് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 27 നുമാണ് നിലവില്‍ വന്നത്.
അധിക തീരുവ ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.