കാനഡയിലെ മിസിസ്സാഗ സീറോ മലബാർ കത്തോലിക്കാ രൂപതയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സർഗ്ഗസന്ധ്യ 2025 അണിയറിയിൽ ഒരുങ്ങുന്നു.
ഡിവൈൻ അക്കാദമിയുടെ നേതൃത്വത്തിൽ oshawaവയിലെ വിറ്റബിയിൽ കാനഡ ഇവന്റ് സെന്ററിൽ സെപ്റ്റംബർ 13നു ശനിയാഴ്ച വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ബൈബിൾ സംഗീത നാടകം അരങ്ങേറും. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സർഗാത്മകതയുടയും സംയുക്ത ആഘോഷമായിരിക്കും സർഗസന്ധ്യ 2025.
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്നിഹിതനായിരിക്കും.
നശ്വരതിയിൽ നിന്ന് അനശ്വരതിയിലേക്ക് എന്ന മുഖ്യ സന്ദേശവുമായി"The Eternity " എന്ന രണ്ടുമണിക്കൂർ നീളുന്ന നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാള ബൈബിൾ നാടകത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 200ലേറെ കലാപ്രതിഭകൾ പങ്കുചേരും.
നൂറോളം യുവ പ്രതിഭകൾ അവതരിപ്പിക്കുന്ന ബ്രോഡ് വേ ശൈലിയിലുള്ള ഒരുമണിക്കൂർ നീളുന്ന" The Redemption " എന്ന സംഗീത നിർത്താവിഷ്കാരം സർഗ്ഗസന്ധ്യ 2025ന്റെ മറ്റൊരാകർഷണമാണ്.
സീറോ മലബാർ സഭയുടെ വ്യക്തിത്വം പ്രകാശിപ്പിക്കുക ദിവ്യകാരുണ്യ ആത്മീയത പരിപോഷിപ്പിക്കുക പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക രൂപതയുടെ അജപാലന ശുശ്രൂഷ ത്വരിതപ്പെടുത്തുക എന്നീ ബഹുമുഖ ലക്ഷ്യങ്ങൾ ഈ പവിത്രമായ സംരംഭത്തിൽ ഉൾക്കൊള്ളുന്നു.
രൂപതയുടെയും ഇനിയും പൂർത്തിയാകാത്ത അടിസ്ഥാന സൗകര്യ വികസനത്തിനും കൂടി അത്യാധ്വാനം ചെയ്യുന്ന ഈ മഹാസംരംഭത്തിന് നിങ്ങളെവരുടെയും അകമഴിഞ്ഞ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. 2500 പേരെ ഉൾക്കൊള്ളുന്ന ഇവന്റ് സെന്ററിൽ നിങ്ങളുടെ സീറ്റ് നേരത്തെ ഉറപ്പുവരുത്തുമല്ലോ.
പങ്കെടുക്കുക പങ്കാളികളാകുക വിജയിപ്പിക്കുക ഈ വിശുദ്ധ സന്ധ്യയിൽ വിശുദ്ധീകരിക്കപ്പെട്ട അനുഭവം സ്വന്തമാക്കുക.
പരിപാടിയുടെ മെഗാ സ്പോൺസർ ജിബി ജോൺ, പ്ലാറ്റിനം സ്പോൺസർ ഡോക്ടർ സണ്ണി ആൻഡ് ത്രേസിയാമ്മ ജോൺസൻ, ഗോൾഡ് സ്പോൺസോർസ് ആന്റണി വട്ടവയെല്ലിൽ, എപ്ലസ് ക്വാളിറ്റി, ഡോക്ടർ ബോബി ചാണ്ടി, ജോൺ ചേന്നോത്, ടോമി കോക്കാട്, ജോസഫ് തോമസ്, സജി മംഗലത്, സന്തോഷ് ജേക്കബ്, ഷാജു തദേയൂസ് , ഡോക്ടർ ജോമി വള്ളിപ്പാലം
സിൽവർ സ്പോന്സർസ് ബൈജു പകലോമറ്റം, സിനോ ജോയ്, ജോസ്‌കുട്ടി ചൂരവടി, ജോ മാത്യു, സാബു വർഗീസ്

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.