സിയോൾ: കൊറിയയിലെ 2027ൽ നടക്കുന്ന ലോക യുവജന ദിനത്തിന് മുന്നോടിയായി സിയോൾ പ്രാദേശിക സംഘാടക സമിതിയുടെ ഓഫീസ് ചാപ്പലിൽ വിശുദ്ധ കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. ലോക യുവജന ദിന സമ്മേളനത്തിന്റെ സ്വർഗീയ മധ്യസ്ഥരിൽ ഒരാളാണ് വിശുദ്ധ കാർലോ.
സിയോളിലെ സഹായ മെത്രാനായ ജോബ് യോ-ബി കൂ തിരുശേഷിപ്പ് പ്രതിഷ്ഠക്ക് നേതൃത്വം നൽകി. ദിവ്യകാരുണ്യത്തോടുള്ള വിശുദ്ധന്റെ മാതൃകയും മനോഭാവവും എല്ലാവർക്കും പിന്തുടരാവുന്ന ഒന്നാണെന്ന് ബിഷപ്പ് പറഞ്ഞു.
വി. കാർലോയുടെ തിരുശേഷിപ്പുകൾ കാണുവാനും മാധ്യസ്ഥം തേടുവാനും ആഗ്രഹിക്കുന്നവർക്ക് മാസത്തിൽ മൂന്ന് തവണ നടക്കുന്ന ദിവ്യബലിയിൽ സംബന്ധിക്കാമെന്ന് ലോക യുവജന ദിന സംഘാടക സമിതി അറിയിച്ചു. 2006-ൽ 15 വയസുള്ളപ്പോൾ രക്താർബുദം ബാധിച്ച് മരണമടഞ്ഞ വിശുദ്ധൻ സെപ്റ്റംബർ ഏഴിനാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
2027 ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച് ഓഗസ്റ്റ് എട്ടു വരെയാണ് ആഗോള യുവജന സമ്മേളനം സൗത്ത് കൊറിയയിലെ സിയോളിൽ നടക്കുന്നത്. ക്രൈസ്തവർ ന്യൂനപക്ഷമായ ഒരു രാജ്യം ആഗോള യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്
ഫ്രാൻസിസ് മാർപാപ്പയാണ് സിയോളിൽ യുവജന സമ്മേളനം നടക്കും എന്ന് പ്രഖ്യാപിച്ചത്. എന്നാൽ പാപ്പായുടെ മരണത്തെ തുടർന്ന് ലിയോ പതിനാലാമൻ മാർപാപ്പയായിരിക്കും ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഇത് ലിയോ പാപ്പായുടെ ആദ്യത്തെ ലോക യുവജന ദിനമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.