ലിയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ പ്രധാനമന്ത്രി; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ

ലിയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ പ്രധാനമന്ത്രി; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തി ലിയോ പതിനാലമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിനുമായും അന്താരാഷ്ട്ര ബന്ധങ്ങളുടെ അണ്ടർ സെക്രട്ടറിയായ മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വച്ചോവ്‌സ്‌കിയുമായും രാജകുമാരൻ കൂടിക്കാഴ്ച നടത്തി.

”ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ചക്കിടെ ധാരണയായി. മതാന്തര സംഭാഷണവും രാജ്യത്തിനുള്ളിൽ വ്യത്യസ്ത മതങ്ങളുടെ സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ നയത്തിന് ശ്രദ്ധ നൽകി.”- വത്തിക്കാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടാതെ മധ്യപൂർവ്വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, രാജ്യങ്ങൾക്കിടയിലെ സമാധാനത്തിനായുള്ള പ്രതിബദ്ധത തുടങ്ങിയ വിഷയങ്ങളുെ ചർച്ച ചെയ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.