ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം അടുത്തു; മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായി ഇസ്രയേല്‍ മാറും: നെതന്യാഹു

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം അടുത്തു; മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായി ഇസ്രയേല്‍ മാറും: നെതന്യാഹു

അമേരിക്കയെ ലക്ഷ്യമിട്ട് ഇറാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നുണ്ടെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

ജറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ ഹമാസ് ഇതുവരെ പൂര്‍ണമായി നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും അദേഹം പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഒരു അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ പറഞ്ഞത്. തങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ അടുത്തെത്തിയിരിക്കുകയാണ്. 46 ബന്ദികളുടെ മോചനത്തോടെ, ഹമാസിന്റെ ഭരണത്തിന്റെ അന്ത്യത്തോടെ ഗാസയില്‍ തുടങ്ങിയത് ഗാസയില്‍ തന്നെ അവസാനിക്കും.

ഹമാസ് ഇതുവരെ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടില്ല. പക്ഷേ, നമ്മള്‍ അവിടെയും എത്തും. ആ ദിവസം മേഖലയിലെ ഏറ്റവും ശക്തമായ രാജ്യമായി ഇസ്രയേല്‍ ഉയര്‍ത്തിയെഴുന്നേല്‍ക്കും. പക്ഷേ, വിജയം പൂര്‍ത്തീകരിക്കാനുള്ള ദൗത്യങ്ങള്‍ ബാക്കി നില്‍ക്കുകയാണെന്നംു നെതന്യാഹു പറഞ്ഞു.

21 മിനിറ്റോളം ദൈര്‍ഘ്യമുള്ള അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും നെതന്യാഹു വിശദീകരിച്ചു. അമേരിക്കയെ ലക്ഷ്യമിട്ട് ഇറാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നുണ്ടെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

ന്യൂയോര്‍ക്കും ബോസ്റ്റണും വാഷിങ്ടണും തങ്ങളുടെ റഡാറില്‍ ഉള്‍പ്പെടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നതെന്നും പക്ഷേ, അമേരിക്കയെ സംരക്ഷിക്കാന്‍ ഇസ്രയേല്‍ എല്ലായ്പ്പോഴും ഒപ്പമുണ്ടാകുമെന്നും നെതന്യാഹു വ്യക്തമാക്കി.

എണ്ണായിരം കിലോ മീറ്ററോളം ദൂര പരിധിയുള്ള ഭൂഖണ്ഡാന്തര മിസൈലുകളാണ് ഇറാന്‍ വികസിപ്പിക്കുന്നത്. അത് മൂവായിരം കിലോ മീറ്റര്‍ കൂടി നീട്ടിയാല്‍ യുഎസിന്റെ കിഴക്കന്‍ തീരത്ത് എത്തും. അമേരിക്ക ഫസ്റ്റ് എന്നാല്‍ അമേരിക്ക ഒറ്റയ്ക്കാണെന്നല്ല.

വലിയ ശക്തികള്‍ക്ക് സഖ്യ കക്ഷികളെ ആവശ്യമാണ്. ഇസ്രയേല്‍ അത്തരത്തില്‍ പോരാടുന്ന ഒരു സഖ്യ കക്ഷിയാണ്. ഇത്രയേറെ പീഡനം സഹിച്ചിട്ടും തങ്ങള്‍ ഇതുവരെ അമേരിക്കയുടെ കരസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.