മെൽബണിൽ മലയാളികൾ സംഘടിപ്പിക്കുന്ന മെഗാ വടംവലി മേള; ന്യൂസിലൻഡിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമായി 24 ടീമുകൾ

മെൽബണിൽ മലയാളികൾ സംഘടിപ്പിക്കുന്ന മെഗാ വടംവലി മേള; ന്യൂസിലൻഡിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നുമായി 24 ടീമുകൾ

മെൽബൺ: മെൽബണിൽ മലയാളികളുടെ നേതൃത്വത്തിൽ മെ​ഗാ വടംവലി സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് മെൽബണിലെ ഡാണ്ടിനോങ് സെന്റ് ജോൺസ് റീജിയണൽ കോളേജിൽ വെച്ചാണ് ഫിഷിങ് ആൻഡ് അഡ്വെഞ്ചർ ക്ലബ് മെൽബണും (FAAM Club) മെൽബൺ കോട്ടയം ബ്രെദേർസും (MKB) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോംഫിൻ ലോൺസ് വൻഡോർ വേ ഇന്റർനാഷണൽ അണിയിച്ചൊരുക്കുന്ന വടംവലി അരങ്ങേറുന്നത്.

ന്യൂസിലാൻഡിൽ നിന്നും മൂന്ന് ടീമുകൾ ഉൾപ്പെടെ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ചാമ്പ്യൻ ടീമുകളാണ് വടംവലി മത്സരത്തിൽ പങ്കാളികളാകുന്നത്. ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ ട്രോഫി, പ്രവാസലോകത്ത് ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന മത്സരം അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് മൂന്നാമത് മെൽബൺ വടംവലിക്ക് കാഹളമൂതുവാൻ പോകുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നു.

കുട്ടികൾക്കായി വിവിധ വിനോദ പരിപാടികൾ, നാടൻ ഭക്ഷണശാല, തെക്കൻ റെവല്യൂഷന്റെ ബാൻഡ്, ഫ്‌ളാഷ്മൊബ് തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളും വടംവലി മത്സരത്തോടൊപ്പം ഒരുക്കുന്നുണ്ട്.

മനോജ് മാത്യു വള്ളിത്തോട്ടം ചെയർമാനായും, ബിജോ മുളയ്ക്കൽ കൺവീനറായും, സിബിൾ മണ്ണാട്ടുപറമ്പിൽ ഓഫീസ് സെക്രട്ടറിയായും തൊമ്മി മലയിൽ ടീം ക്യാപ്റ്റനായും  പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ജോജി സി ബേബി കുന്നുകാലായിൽ, ബെഞ്ചമിൻ മേച്ചേരിയിൽ, കിരൺ ജോ പതിയിൽ, ജിം ജോസ് ചെറുകര, ഷാജി കൊച്ചുവേലിക്കകം, തമ്പി ചക്കാലയിൽ, ജോൺ പുതിയകുന്നേൽ, ജോയ്‌സ് കാഞ്ഞിരത്തിങ്കൽ, ജിജോ ബേബി കാക്കനാട്ട്, മെൽവിൻ സജി കുന്നുംപുറം, ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ എന്നിവരാണ് മറ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ.

മെൽബൺ വടംവലി കണ്ടാസ്വദിക്കുവാനും ചാമ്പ്യൻ ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും ഓഷ്യാനയിലെ എല്ലാ വടംവലി പ്രേമികളെയും ഡാൻഡിനോങ്ങിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് സംഘാടകാരായ ഫാം ക്ലബും എം.കെ.ബിയും അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.