കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023 ല്‍ അയച്ച സമന്‍സില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023 ല്‍ അയച്ച സമന്‍സില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. ലൈഫ് മിഷന്‍ വിവാദത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിവേക് കിരണിന് 2023 ലാണ് ഇഡി സമന്‍സ് അയച്ചത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടയില്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സമന്‍സ്. ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് സമന്‍സ് ലഭിച്ചത്. എന്നാല്‍ വിവേക് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. തുടര്‍ നടപടികളും ഉണ്ടായില്ല.

2023 ഫെബ്രുവരി 14 ന് രാവിലെ 10:30 ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഹാജരാകാനാണ് സമന്‍സില്‍ പറയുന്നത്. ഇഡിയുടെ കൊച്ചിയിലെ അന്നത്തെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ പി.കെ ആനന്ദ് ആണ് നോട്ടീസ് അയച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.