സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ചെറുവിമാനം തകർന്നു വീണ് മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നു വീണുവെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്ത് വച്ചു തന്നെ മൂന്ന് പേരും മരിച്ചു. അപകടത്തിന്റെ ആഘാതത്തിൽ വിമാനം കത്തിനശിക്കുകയും നിരവധി കഷണങ്ങളായി പിളർന്നുപോകുകയും ചെയ്തു. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു. സിഡ്‌നിയിൽ നിന്ന് ഏകദേശം 85 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് അപകടം സംഭവിച്ചത്.
ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ABC) പുറത്തുവിട്ട ആകാശ ദൃശ്യങ്ങളിൽ റൺവേയിൽ വിമാനത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങൾ കാണാം. അന്വേഷണം പുരോഗമിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.