ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ ഗാസയിലെ തെരുവുകളില്‍ വീണ്ടും ഹമാസ് പൊലീസിന്റെ സാന്നിധ്യം.
പതിനായിരക്കണക്കിന് പലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഗാസയുടെ ഭരണം തങ്ങളുടെ കൈയില്‍ തന്നെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഹമാസ് നടത്തുന്നത്.
ശനിയാഴ്ച ഗാസയിലെ തെരുവുകളില്‍ ഹമാസ് പൊലീസിനെ കാണാമായിരുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന ഭീഷണിയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ രംഗത്ത് വന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം ചെയ്യുമെന്നാണ് അദേഹത്തിന്റെ അവകാശ വാദം.
വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ സയമബന്ധിതമായി പാലിച്ചില്ലെങ്കില്‍ ഗാസയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.