ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ തെരുവുകൾ ഈശോയുടെ നാമത്തിൽ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികളുടെ ഭക്തി നിറഞ്ഞ പ്രദക്ഷിണത്തിന് സാക്ഷിയായി. കത്തോലിക്കാ സംഘടനയായ നാപ്പ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ദി ചോസൺ സീരീസിൽ ഈശോയുടെ വേഷം ചെയ്യുന്ന നടൻ ജോനാഥൻ റൂമിയുടെ സാന്നിധ്യം പ്രത്യേക ശ്രദ്ധയാകർഷിച്ചു.
ഒക്ടോബർ 14ന് പ്രാദേശിക സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടന്ന ദിവ്യകാരുണ്യ ധ്യാനങ്ങൾക്കും കുമ്പസാരത്തിനും ശേഷമാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വൈകുന്നേരം നാല് മണിക്ക് ദിവ്യബലി ആരംഭിച്ചു. ദിവ്യബലിക്ക് ശേഷമാണ് വിശ്വാസികൾ നഗരത്തിലെ പ്രധാന വഴികളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയത്. പ്രാർത്ഥനയും ഭക്തിയും നിറഞ്ഞ ഈ ചടങ്ങ് ന്യൂയോർക്കിലെ ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണർവിന്റെ അനുഭവമായി.
സെലിബ്രിറ്റികൾ ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നത് അപൂർവമായതിനാൽ റൂമിയെ നേരിൽ കണ്ട വിശ്വാസികൾ ആവേശം പ്രകടിപ്പിച്ചു. റൂമിയോടൊപ്പം നടൻ ഡേവിഡ് ഹെൻറി, നാപ്പ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ടിം ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 14 അടുത്തിടെ അന്തരിച്ച ചാർളി കിർക്ക് ദേശീയ അനുസ്മരണ ദിനം ആയതിനാൽ ദിവ്യബലിയിൽ ചാർളി കിർക്കും കുടുംബത്തിനുമുള്ള പ്രത്യേക പ്രാർത്ഥനകളും ഉൾപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.