വാഷിങ്ടണ്‍: ഇന്ത്യയുമായി ന്യായമായ ഒരു വ്യാപാര കരാറിന് ഒരുങ്ങുകയാണെന്നും തീരുവ കുറയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'ഞങ്ങള്‍ ഇന്ത്യയുമായി ഒരു കരാറുണ്ടാക്കുകയാണ്. മുന്‍പുണ്ടായിരുന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന്. ഇപ്പോള്‍ അവര്‍ക്കെന്നെ ഇഷ്ടമല്ല, പക്ഷേ, അവര്‍ ഞങ്ങളെ വീണ്ടും സ്‌നേഹിക്കും.
ഞങ്ങള്‍ക്ക് ന്യായമായ ഒരു വ്യാപാര ഇടപാട് ഉണ്ടാകും. ഞങ്ങള്‍ക്ക് യുക്തിരഹിതമായ വ്യാപാര ഇടപാടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഞങ്ങള്‍ ന്യായമായ ഒന്നിലേക്ക് എത്തുകയാണ്. 'ഞങ്ങള്‍ തീരുവ കുറയ്ക്കാന്‍ പോവുകയാണ്. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ അത് കുറയ്ക്കും' - ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന തീരുവകള്‍ നേരിടുന്നതെന്ന് അദേഹം വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായി ട്രംപ് വീണ്ടും അവകാശപ്പെട്ടു.
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാടുകള്‍ ചൂണ്ടിക്കാട്ടി ഓഗസ്റ്റില്‍ ഇന്ത്യന്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് യു.എസ് പ്രസിഡന്റിന്റെ പുതിയ പരാമര്‍ശങ്ങള്‍ വരുന്നത്. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രമായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.