ബംഗളൂരു: ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരച്യൂട്ടുകളില്‍ നടത്തിയ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിന്റെ ഭാഗമാണിത്. പൂര്‍ണമായി തുറക്കുന്നതില്‍ രണ്ട് പ്രധാന പാരച്യൂട്ടുകള്‍ തമ്മില്‍ കാലതാമസം ഉണ്ടാകുമ്പോള്‍ മൊഡ്യൂള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ക്രൂ മൊഡ്യൂളിന്റെ ഭാരത്തിന് തുല്യമായ വസ്തു വ്യോമസേനയുടെ ഐഎല്‍ 76 വിമാനം ഉപയോഗിച്ച് 2.5 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പാരച്യൂട്ടുകളുടെ പിന്തുണയോടെ താഴ്ത്തി ഭൂമിയില്‍ സാവധാനം ലാന്‍ഡ് ചെയ്യിപ്പിച്ചായിരുന്നു പരീക്ഷണം. മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് പാരച്യൂട്ട് സിസ്റ്റം യോഗ്യത നേടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പരീക്ഷണമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
നവംബര്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള ബാബിന ഫീല്‍ഡ് ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ദൗത്യത്തിന് മുന്നോടിയായുള്ള ഇന്റഗ്രേറ്റഡ് മെയിന്‍ പാരച്യൂട്ട് എയര്‍ഡ്രോപ്പ് ടെസ്റ്റുകളുടെ പരമ്പരയിലെ പ്രധാന നാഴികക്കല്ലാണ് ഈ പരീക്ഷണം. ഗഗന്‍യാന്റെ ആദ്യ ആളില്ലാ വിക്ഷേപണം അടുത്ത ജനുവരിയില്‍ നടക്കാനിരിക്കെയാണ് പ്രധാന പാരച്യൂട്ട് പരീക്ഷണം പൂര്‍ത്തിയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.