പൂജാ ബമ്പറിൻ്റെ 12 കോടി JD 545542 എന്ന ടിക്കറ്റിന് ; നറുക്കെടുപ്പ് ഫലം അറിയാം

പൂജാ ബമ്പറിൻ്റെ 12 കോടി JD 545542 എന്ന ടിക്കറ്റിന് ; നറുക്കെടുപ്പ് ഫലം അറിയാം

‌തിരുവനന്തപുരം : ഭാഗ്യാന്വേഷികൾ കാത്തിരുന്ന പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. JD 545542 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന പൂജാ ബമ്പർ നറുക്കെടുപ്പ് നടന്നത്.

പാലക്കാട് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എസ്. സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് പൂജാ ബമ്പർ അടിച്ചത്.

JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ പരമ്പരയ്ക്കാണ് രണ്ടാം സമ്മാനം. വിജയികൾക്ക് ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്കാണ് ലഭിക്കുക. JA 399845, JB 661634, JC 175464, JD 549209, JE 264942, JA 369495, JB 556571, JC 732838 എന്നീ പരമ്പരയ്ക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്.

നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.