ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

ആലപ്പുഴയില്‍ കരോള്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

ആലപ്പുഴ: ക്രിസ്മസ് കരോളിനിടെ ആലപ്പുഴ നൂറനാട് കരിമുളക്കലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 11:30 നാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ യുവ, ലിബര്‍ട്ടി എന്നി രണ്ട് ക്ലബുകളുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഏറ്റുമുട്ടിയത്.

വര്‍ഷങ്ങളായി നൂറനാട് പ്രവര്‍ത്തിച്ചിരുന്ന യുവ ക്ലബിലുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് വിവരം. ക്ലബിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി ലിബര്‍ട്ടി എന്ന പേരില്‍ പുതിയ ക്ലബ് രൂപീകരിച്ചിരുന്നു. ഈ ക്ലബുകള്‍ തമ്മില്‍ നിലനിന്നിരുന്ന വൈരാഗ്യമാണ് വീടുകളില്‍ കരോള്‍ കയറുന്നതിനിടെ സംഘര്‍ഷം ഉണ്ടാകുകയും പിന്നീട് അക്രമത്തില്‍ കലാശിക്കുകയും ചെയ്തത്.

അതേസമയം ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.