ബീജിങ് : ക്രിസ്മസ് ആഘോഷങ്ങൾക്കായി ലോകം ഒരുങ്ങുമ്പോൾ ചൈനയിൽ ക്രൈസ്തവ സമൂഹത്തിന് നേരെ സർക്കാർ കടുത്ത അടിച്ചമർത്തൽ തുടരുന്നതായി റിപ്പോർട്ട്. ഡിസംബർ 22 ന് നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളെയാണ് ചൈനീസ് അധികൃതർ അനധികൃതമായി അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.
അറസ്റ്റ് നടപടികൾക്ക് പിന്നാലെ യാങ്‌യാങ്ങിലെ ക്രൈസ്തവ ദേവാലയത്തിലേക്കുള്ള വഴി പോലീസ് പൂർണമായും അടച്ചു. ലിൻ എൻഹോവെ (58), ലിൻ എൻചി (54) എന്നീ നേതാക്കളെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനും ദേവാലയങ്ങൾ തകർക്കാനുമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ ക്രൈസ്തവ അടയാളമായ കുരിശിനെ തകർത്ത് അവിടെ ദേശീയ പതാക സ്ഥാപിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ വിശ്വാസികൾ തടഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ക്രൈസ്തവർ ദേശസ്നേഹമില്ലാത്തവരാണെന്ന് വരുത്തിതീർക്കാനുള്ള പ്രചാരണങ്ങൾ ചൈനീസ് സർക്കാർ നടത്തുന്നുണ്ടെന്ന് 'ചൈന എയ്ഡ്‌സ്' റിപ്പോർട്ട് ചെയ്യുന്നു. മതപരമായ പ്രവർത്തനങ്ങളെ കുറ്റകരമാക്കുന്ന പ്രവണതയാണ് ചൈനയിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ ക്രൈസ്തവർക്കും മറ്റ് മതവിഭാഗങ്ങൾക്കും നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) രംഗത്തെത്തി. മതസ്വാതന്ത്ര്യം നിഷേധിക്കുന്ന ചൈനയെ 'പ്രത്യേക ആശങ്കയുള്ള രാജ്യം' ആയി പ്രഖ്യാപിക്കണമെന്ന് കമ്മീഷൻ അമേരിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മതങ്ങളെ വംശീയവൽക്കരിക്കുന്ന നയങ്ങളുടെ ഭാഗമായാണ് ഈ അടിച്ചമർത്തലുകൾ അരങ്ങേറുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.