ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസ്. സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദില്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ ഇട്ട വീഡിയോയില്‍ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്നാണ് പരാതിയിലുള്ളത്. സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
വായു മലിനീകരണവുമായി ബന്ധപ്പെട്ട് പരിഹാസ വീഡിയോയാണ് ഇവര്‍ പുറത്തിറക്കിയത്. സാന്താക്ലോസിന്റെ മുഖം മൂടി ധരിച്ചയാള്‍ വായു മലിനീകരണം മോശമായത് കാരണം ബോധം നഷ്ടപ്പെടുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.