ക്രൈസ്തവർക്കെതിരായ ആക്രമണം; നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക; കൊല്ലപ്പെട്ട ഭീകരർക്ക് ക്രിസ്മസ് ആശംസകളെന്ന് ട്രംപ്

ക്രൈസ്തവർക്കെതിരായ ആക്രമണം; നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക; കൊല്ലപ്പെട്ട ഭീകരർക്ക് ക്രിസ്മസ് ആശംസകളെന്ന് ട്രംപ്

വാഷിങ്ടൺ : വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ ക്രിസ്മസ് ദിനത്തിൽ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. പെർഫക്ട് സ്ട്രൈക്ക് എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികളെ കൊല്ലുന്നത് നിർത്തണമെന്ന് ഭീകരർക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം.

നൈജീരിയൻ അധികൃതരുടെ അഭ്യർഥന പ്രകാരം നടത്തിയ ആക്രമണത്തിൽ നിരവധി ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ വകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

“ഇന്ന് രാത്രി, കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ തന്റെ നിർദേശ പ്രകാരം വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് തീവ്രവാദികൾക്കതിരെ അമേരിക്ക ശക്തവും മാരകവുമായ ആക്രമണം നടത്തി. അവർ കാലങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്‌ക്കുകയും ക്രൂരമായി കൊല്ലുകയും ചെയ്തു. നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ, മരിച്ച തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ’. ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

നൈജീരിയയിൽ നടപടിയെടുക്കാനുള്ള സൈന്യത്തിന്‍റെ സന്നദ്ധതയെ പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് എക്‌സിൽ പ്രശംസിച്ചു. നൈജീരിയൻ സർക്കാറിന്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

ട്രംപിന് കീഴിൽ നൈജീരിയയിൽ യു.എസ് സേന നടത്തിയ ആദ്യ ആക്രമണമാണിത്. നൈജീരിയയിലെ എണ്ണമറ്റ സായുധ സംഘട്ടനങ്ങൾക്കിടയിൽ അവിടുത്തെ ക്രിസ്ത്യാനികളുടെ നിലനിൽപ് ഭീഷണിയിലാണെന്ന് പറഞ്ഞ് മുമ്പ് ട്രംപ് നൈജീരിയയെ വിമർശിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.