ക്രിസ്മസ് ഗാനം ‘ക്രിസ്മസ് രാത്രിയിതാ’ പുറത്തിറങ്ങി

ക്രിസ്മസ് ഗാനം ‘ക്രിസ്മസ് രാത്രിയിതാ’ പുറത്തിറങ്ങി

ബ്രിസ്ബേൻ : ക്രിസ്മസ് ആഘോഷങ്ങൾക്ക് സംഗീത മധുരം പകരുന്ന പുതിയ ക്രിസ്മസ് ഗാനം ‘ക്രിസ്മസ് രാത്രിയിതാ’ പുറത്തിറങ്ങി. യേശുവിന്റെ ജനനത്തിന്റെ ആത്മീയതയും സന്തോഷവും മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനം ശ്രോതാക്കളുടെ ശ്രദ്ധ നേടുകയാണ്.

വടക്കേക്കര മാസ്റ്റർ രചിച്ച വരികൾക്ക് കോട്ടയം സ്വദേശി സാജൻ തോമസ് സംഗീതം നൽകി. ഓർക്കസ്ട്രേഷനും മിക്‌സിങ്ങും സാജൻ തോമസ് തന്നെയാണ് നിർവഹിച്ചത്. അർച്ചന തോപ്പിൽ, നിർമ പി ജോണി എന്നിവർ ആലപിച്ച ഈ ഗാനം ക്രിസ്മസ് രാത്രിയുടെ സൗന്ദര്യവും ദൈവസ്നേഹത്തിന്റെ സന്ദേശവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.

ദൃശ്യങ്ങൾ പകർത്തിയത് സിദ്ധാർത്ഥ് മുരളീധരൻ ആണ്. ഷീബ ബി. മേരിയുടെ നൃത്ത സംവിധാനത്തിൽ അവതരിപ്പിച്ച കൊറിയോഗ്രഫി ഗാനത്തിന് കൂടുതൽ ഭംഗി നൽകുന്നു.

സാരാ ഷെറിൻ കുരുവിള, ആൻമരിയ ബിജോ, അമെല്ലിയ ബിജോ, റെനാറ്റ റോണി എന്നിവർ അവതരിപ്പിച്ച ഏയ്ഞ്ചലിക് ഡാൻസ് ദൃശ്യങ്ങൾക്ക് ഭംഗി കൂട്ടിച്ചേർക്കുന്നു.

വിശുദ്ധ യോസേഫിന്റെ വേഷത്തിൽ അലോഷ്യസ് പുല്ലൻ ജോസ്, കന്യകാമറിയത്തിന്റെ വേഷത്തിൽ ജിനി ആന്റണി എന്നിവർ അഭിനയിക്കുന്നു. ദൂതന്മാരായി ജെന്നിഫർ ലിസ് ജിന്റോ, ആൻലീയ കാതറിൻ ജിനോയ്, സെഫാനിയ സിഫി എന്നിവരും ദൃശ്യങ്ങളിൽ പങ്കുചേരുന്നു.

ഈ ഗാനത്തിന്റെ ഒരുക്കങ്ങൾക്കും അവതരണത്തിനും പിന്തുണ നൽകിയ ഫാ. ഷാജി തുമ്പെച്ചിറയിൽ, ജോസ് ഷൈജൻ തോമസ് എന്നിവർക്ക് പ്രത്യേക നന്ദിയും സംഘാടകർ രേഖപ്പെടുത്തി.

‘ക്രിസ്മസ് രാത്രിയിതാ’ എന്ന ഈ ഗാനം ക്രിസ്മസ് കാലഘട്ടത്തിൽ വിശ്വാസികൾക്കും സംഗീത പ്രേമികൾക്കും ഒരുപോലെ ആത്മീയാനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.